![](/wp-content/uploads/2022/04/pinarayi.jpg)
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നല്ല മുഖ്യമന്ത്രിയായതുകൊണ്ടാണ് രണ്ടാം തവണ വിജയിച്ചെതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വിശാലമായ മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസുമുണ്ടാകുമെന്നും കേരളത്തില്‍ സിപിഎമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞടുപ്പ് ഫലം മാത്രം നോക്കിയല്ല ജയം വിലയിരുത്തേണ്ടതെന്നും രാജ്യത്ത് വലിയ ബഹുജന സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുന്നുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
യുവാവിനെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
‘സംഘടനാ തലത്തിലും പാര്‍മെന്ററി തലത്തിലും പ്രായപരിധി സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകും. സ്ത്രീ സംവരണത്തിന്റെ കാര്യത്തിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുക്കും. പാര്‍ട്ടി സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടും. സമിതികളില്‍ 20 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്നാണ് പാര്‍ട്ടിയുടെ ആലോചന. സിപിഎം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ല എന്നത് പരിഹരിക്കാന്‍ ശ്രമിക്കും’, യെച്ചൂരി പറഞ്ഞു.
Post Your Comments