Latest NewsNewsInternationalKuwaitGulf

അവിശ്വാസ പ്രമേയത്തിന് നോട്ടീസ്: കുവൈത്ത് പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചു

കുവൈത്ത് സിറ്റി: രാജി സന്നദ്ധത അറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിനു കൂടുതൽ എംപിമാർ നോട്ടിസ് നൽകിയതിനു പിന്നാലെയാണ് നടപടി. 2019 ഡിസംബറിലാണ് ശൈഖ് സബാഹ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

Read Also: പുട്ടടിച്ച്‌ മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ്: ചിത്തരഞ്ജനെതിരെ ബല്‍റാം

പ്രധാനമന്ത്രിയുടെ ഭരണഘടനാ വിരുദ്ധ നടപടികൾ, നിയമനിർമാണ അതോറിറ്റിയുമായി സഹകരണമില്ലായ്മ, പൊതു ഫണ്ട് ദുരുപയോഗം ചെയ്യുക, ജനങ്ങളുടെ സമ്പത്ത് ധൂർത്തടിക്കുക, പൗരന്മാരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് എംപിമാർ പ്രധാനമന്ത്രിയ്ക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

Read Also: മികച്ച മുഖ്യമന്ത്രി പിണറായി, അതുകൊണ്ടാണ് വീണ്ടും വിജയിച്ചത്: സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button