Latest NewsIndia

സ്ത്രീധനമായി ബൈക്ക് നൽകിയില്ല: രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്തലാക്ക് ചൊല്ലി ഭർത്താവ്

ന്യൂഡൽഹി : കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ രണ്ടാം വിവാഹം കഴിക്കാൻ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ആഗ്രയിലെ എത്മദൗള സ്വദേശി സൽമാനാണ് ഭാര്യ അഫ്‌സാനയെ ഉപേക്ഷിച്ചത്. 13 വർഷം മുമ്പ്, 2009 ഡിസംബർ 6 നാണ് സൽമാൻ അഫ്സാനയെ വിവാഹം കഴിക്കുന്നത്. അഫ്‌സാനയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു.

ഈ സാഹചര്യത്തിൽ, അമ്മയും മറ്റ് ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തിയത്. വിവാഹശേഷം സ്ത്രീധനമായി ആവശ്യപ്പെട്ട സാധനങ്ങളും നൽകിയിരുന്നു. എന്നാൽ, യുവതിക്ക് ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. നൽകിയ സാധനങ്ങൾ കൂടാതെ ബൈക്കും രണ്ട് ലക്ഷം രൂപയും വേണമെന്ന ആവശ്യത്തിൽ ഭർത്താവും, മാതാപിതാക്കളും ഉറച്ചുനിന്നു.

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഭർത്താവ് സൗദിയിലേക്ക് പോയി. വിദേശത്തേക്ക് പോകുന്നതിന് മുമ്പ്, അഫ്സാനയെ സ്വന്തം വീട്ടിൽ ആക്കിയിരുന്നു. എന്നാൽ, ഇപ്പോൾ സൗദിയിൽ രണ്ടാം വിവാഹത്തിനൊരുങ്ങുകയാണ് സൽമാൻ. ഇതിനു മുന്നോടിയായി ഫെബ്രുവരി 3 ന് സൽമാൻ നാട്ടിലെത്തി.

വീണ്ടും, സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് അഫ്സാനയുടെ വീട്ടിലെത്തി വഴക്കിട്ട ശേഷമാണ് സൽമാൻ മുത്തലാഖ് ചൊല്ലിയത്. മാത്രമല്ല, മോദിയുടെ നിയമത്തിൽ തനിക്ക് വിശ്വാസമില്ലെന്നും, ഭാര്യയെ കൊല്ലുമെന്നും സൽമാൻ ഭീഷണി മുഴക്കി. ഇതോടെ, യുവാവിനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുകയാണ് പോലീസ്. കേസുള്ളതിനാൽ ഇയാൾക്ക് സൗദിയിൽ പോകാനും രണ്ടാം വിവാഹം കഴിക്കാനും സാധ്യമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button