തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മ്മനിക്കു പിന്നാലെ യുകെയിലേക്കും റിക്രൂട്ട്‌മെന്റ് ആരംഭിക്കാനൊരുങ്ങി നോര്‍ക്ക റൂട്ട്‌സ്. ജര്‍മ്മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും നോര്‍ക്ക റൂട്ട്‌സും തമ്മിൽ ഒപ്പുവച്ച ‘ട്രിപ്പിള്‍ വിന്‍’ പദ്ധതി പ്രകാരം ജര്‍മ്മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. യുകെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍എസ്എച്ച് ട്രസ്റ്റിലേക്കും ഇരുപത്തിയഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ നിലവിലുള്ളത്. ബിഎസ്സി, ജിഎന്‍എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒഇടി/ഐഇഎല്‍ടിഎസ് പരീക്ഷാ ഫീസ്, സിബിടി ചെലവുകള്‍ മുതലായവ തിരികെ ലഭിക്കും. യുകെയില്‍ എത്തിച്ചേര്‍ന്നതിന് ശേഷം ഒഎസ്‌സിഇ ടെസ്റ്റ് എഴുതുന്നതിനായുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളിലാണ് ഒഎസ്‌സിഇ പാസാകേണ്ടത്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒഎസ്‌സിഇ പാസായതിന് ശേഷം 25,665 മുതല്‍ 31,534 യൂറോ വരെയാണ് ശമ്പളംലഭിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് അതിവേഗം ഭൂമി ലഭ്യമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ജര്‍മ്മനിയിലേക്ക് നഴസിംഗ് റിക്രൂട്ട്‌മെന്റിന് നടപടികൾ ആരംഭിച്ചതിന് ശേഷം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ടുമെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ക്ക റൂട്ട്‌സ് യുകെയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. നഴസിംഗ് റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്.
വിശദാംശങ്ങള്‍ക്ക് http://www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ uknhs.norka@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. വിവരങ്ങൾ നേരിട്ടറിയുന്നതിനായി 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. വിദേശത്തു നിന്നും 0091 880 20 12345 എന്ന നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.
Post Your Comments