തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്ക് കുത്തനെ വില വര്‍ധിപ്പിച്ചു. ലിറ്ററിന് 22 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ റേഷന്‍ കടകളില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 81 രൂപയായി. നേരത്തെ 59 രൂപയായിരുന്നു വില.
Read Also: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു
ഈ മാസം മുതല്‍, മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാര്‍ക്ക് നേരെത്തെ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍.
റേഷന്‍ വിതരണത്തിനായി എണ്ണ കമ്പനികള്‍ കെറോസിന്‍ ഡീലേഴ്‌സിന് നല്‍കിയ വിലയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ 70 രൂപയാണ് ലിറ്ററിന് ഈടാക്കുക. എന്നാല്‍, വിതരണത്തിന് എത്തുമ്പോള്‍ ഇത് 81 രൂപയാകും. മണ്ണെണ്ണ വിലയുടെ വര്‍ദ്ധനവ് മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിവരം.
Post Your Comments