ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അദ്ധ്യായം തുടങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരത്തിനും അതിര്‍ത്തി കടന്നുള്ള ബന്ധത്തിനും മുന്‍ഗണന നല്‍കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് പ്രധാനമന്ത്രി അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൂബയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേപ്പാള്‍ പോലീസ് അക്കാദമി, ട്രെയിന്‍ സര്‍വ്വീസ്, നേപ്പാള്‍ഗഞ്ചിലെ ഇ-ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്, രാമായണ സര്‍ക്യൂട്ട് തുടങ്ങിയ പദ്ധതികള്‍ ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സില്‍ നേപ്പാള്‍ അംഗമായതില്‍ പ്രത്യേക സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് സുസ്ഥിരവും സാമ്പത്തികവും ശുദ്ധവുമായ ബന്ധം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൂബ ഇന്ത്യയുടെ പഴയ സുഹൃത്താണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments