Latest NewsKerala

ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാൻ: അത് നടന്നില്ല, ആ പകയാണ് ദിലീപിനോട്- കെപി സുകുമാരൻ എഴുതുന്നു

നടിയെ പൾസർ സുനി ആക്രമിക്കാൻ ഉപയോഗിച്ച കാർ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാൽസംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട

കൊച്ചി: ദിലീപിനെതിരെ ഇപ്പോൾ നടക്കുന്നത് ശുദ്ധ ചെറ്റത്തരമെന്ന് എഴുത്തുകാരൻ കെപി സുകുമാരൻ. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നടിയെ പൾസർ സുനി ആക്രമിക്കാൻ ഉപയോഗിച്ച കാർ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാൽസംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട. എന്നാൽ, ദിലീപിന്റെ എല്ലാം വേണം. ഇവറ്റകളോട് നാണമില്ലേ എന്ന് ചോദിച്ചിട്ട് ഫലമില്ല. നാണം ഉണ്ടെങ്കിൽ ഇമ്മാതിരി ചെറ്റത്തരം ചെയ്യില്ലല്ലൊ, എന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ രോഷപ്രകടനം.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

എന്ത് പോക്രിത്തരമാണ് ഈ ക്രൈം ബ്രാഞ്ച് കാട്ടിക്കൂട്ടുന്നത്. എന്തൊരു പക വീട്ടലാണിത്. ഇവിടെ സാമാന്യ നീതി പോലും ദിലീപിന് നിഷേധിക്കുകയാണല്ലൊ. ദിലീപിനെ ജയിലിലിട്ട് കൊല്ലാനായിരുന്നു പ്ലാൻ. അത് നടന്നില്ല. ആ പകയാണ് ദിലീപിനോട്. എല്ലാം സഹിക്കാൻ ദിലീപിനും കുടുബത്തിനും കരുത്ത് ഉണ്ടാകട്ടെ. ഇവറ്റകളുടെ ഒടുക്കത്തെ കളിക്ക് എന്തായാലും ഒരു അന്ത്യം ഉണ്ടാകുമല്ലൊ. നടിയെ പൾസർ സുനി ആക്രമിക്കാൻ ഉപയോഗിച്ച കാർ ക്രൈം ബ്രാഞ്ചിന് വേണ്ട. ബലാൽസംഗം ഷൂട്ട് ചെയ്ത മൊബൈലും ക്രൈം ബ്രാഞ്ചിന് വേണ്ട. ഇവറ്റകളോട് നാണമില്ലേ എന്ന് ചോദിച്ചിട്ട് ഫലമില്ല.

നാണം ഉണ്ടെങ്കിൽ ഇമ്മാതിരി ചെറ്റത്തരം ചെയ്യില്ലല്ലൊ.
നടിയെ ആക്രമിച്ച എന്നാണ് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്ത വരുന്നത്. അപ്പോൾ വെറും അക്രമമേയുള്ളൂ? ബലാൽസംഗം ഇല്ലേ? സംഗതി നടിയെ പീഡിപ്പിച്ചു എന്ന കേസിൽ ഇനി അന്വേഷണം ചുരുക്കം ദിവസങ്ങളേയുള്ളൂ. അന്വേഷണത്തിൽ ദിലീപിനെതിരെ തെളിവൊന്നും ഇല്ല. എന്തെങ്കിലും ഉണ്ടെങ്കിലല്ലേ തെളിവുണ്ടാകൂ. ക്വട്ടേഷൻ കൊടുത്ത് പീഡിപ്പിക്കുന്നത് ലോകത്ത് ആദ്യമാണ് പോലും. എന്നാൽ ഇമ്മാതിരി ഒരു കേസാണ് ലോകത്ത് ആദ്യം. എന്തിനാണ് ക്വട്ടേഷൻ കൊടുത്തത്?

ആക്രമിക്കാനോ പീഡിപ്പിക്കാനോ ബലാൽസംഗം ചെയ്യാനോ അതെല്ലാം കൂടി ഷോർട്ട് മൂവി ചിത്രീകരിക്കാനോ?
എന്തായാലും ആ കേസിൽ ദിലീപിനെ വെറുതെ വിടുകയാണെങ്കിൽ പിന്നെയും ദിലീപിനെ വേട്ടയാടാനാണ് ബാലചന്ദ്രകുമാർ എന്ന ഒരു റേപ്പ് പ്രതിയെ മുന്നിൽ നിർത്തി അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നൊരു കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നത്.

ഇങ്ങനെയൊരു കേസ് ഉണ്ടാക്കി സർക്കാരിന്റെ പണവും കോടതിയുടെ വിലപ്പെട്ട സമയവും ആണ് ക്രൈം ബ്രാഞ്ച് കളയുന്നത്, ഇതിനു ചോദിക്കാനും പറയാനും സർക്കാരിൽ ആരുമില്ലേ? ഇങ്ങനെയൊരു വധഗൂഢാലോചന നടന്നിരിക്കും എന്ന് തലയ്ക്ക് വെളിവുള്ള ആരെങ്കിലും വിശ്വസിക്കുമോ? എന്തൊരു നാണം കെട്ട നാറിയ ഏർപ്പാടാണിത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button