KannurLatest NewsKeralaNattuvarthaNews

എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് : കോടിയേരി

കണ്ണൂര്‍: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എണ്ണകമ്പനിക്കാര്‍ വില നിശ്ചയിക്കുമ്പോള്‍ അതില്‍ ഒപ്പിട്ട് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്നും ബിജെപിയും കോര്‍പറേറ്റുകളും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

ജനങ്ങളെ കൊള്ളയടിക്കുക, ബിജെപി അക്കൗണ്ട് നിറക്കുക, അധികാരം നിലനിര്‍ത്തുക ഇതാണ് ബിജെപിയുടെ നയമെന്നും പ്രതിദിനം 10 കോടി രൂപയാണ് ബിജെപിയുടെ അക്കൗണ്ടില്‍ എത്തുന്നതെന്നും കോടിയേരി പറഞ്ഞു. പാവങ്ങളെ കൊള്ളയടിച്ച ഈ പണം ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വോട്ട് ബാങ്ക് സൃഷ്ടിച്ച് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മദ്യത്തിന് എംആര്‍പിയില്‍ 25% ഡിസ്‌കൗണ്ട്: പുതിയ ഉത്തരവുമായി ഡല്‍ഹി സര്‍ക്കാര്‍

‘ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് ബിജെപിയുടെ നയം. കോര്‍പറേറ്റുകള്‍ക്ക് നികുതി ഒഴിവാക്കി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബിജെപിയുമായി ഒത്തുചേര്‍ന്ന് കോര്‍പറേറ്റുകളെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കേന്ദ്രം നികുതി വര്‍ദ്ധിപ്പിക്കുക, സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുക എന്നാണ് കോണ്‍ഗ്രസ് പറയുന്നത്,’ കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button