ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഇല്ലാതാക്കാന്‍, ഒരുകൂട്ടര്‍ അണിയറയില്‍ നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍. ഇമ്രാനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന വിവരം സുരക്ഷാ ഏജന്‍സികളാണ് അറിയിച്ചതെന്ന് പാക് മന്ത്രി ഫവാദ് ചൗധരി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
Read Also : റസൽ തകർത്തു!! പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
പാകിസ്ഥാനെ കടുത്ത സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് തള്ളിവിട്ട ഇമ്രാന്‍ ഖാനെ വധിക്കാന്‍, ഗൂഢാലോചന നടക്കുന്നതായി പാകിസ്ഥാന്‍ തെഹ്രീക് ഇന്‍സാഫ് നേതാവ് ഫൈസല്‍ വാവ്ദയും ആരോപിച്ചിരുന്നു. ഇസ്ലാമാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ ഇമ്രാന്‍ ഖാനോട് ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments