ഡല്‍ഹി: രാജ്യസഭയില്‍ അംഗബലം നൂറ് തികച്ച് ബിജെപി. 1990ല്‍ കോണ്‍ഗ്രസിന് 108 അംഗങ്ങളുണ്ടായിരുന്നതിന് ശേഷം, രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യത്തെ പാര്‍ട്ടിയാണ് ബിജെപി. അസം, ത്രിപുര, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോ രാജ്യസഭാ സീറ്റ് വീതം വിജയിച്ചതോടെ ബിജെപിയുടെ അംഗബലം നൂറിലെത്തുകയായിരുന്നു.
ബിജെപി മഹിളാമോര്‍ച്ച പ്രസിഡന്റ് ഫാങ്ങ്നോണ്‍ കൊന്യാക് നാഗലാന്ഡിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാഗലാന്ഡിൽ നിന്നും രാജ്യസഭയിലെത്തുന്ന ആദ്യ ബിജെപി എംപിയാണ് ഫാങ്ങ്നോണ്‍ കൊന്യാക്. ബിജെപി ത്രിപുര അധ്യക്ഷന്‍ മണിക് സാഹ സംസ്ഥാനത്ത് നിന്നുള്ള ഏക രാജ്യസഭാ സീറ്റിൽ വിജയിച്ചു. ത്രിപുരയിൽ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ആദ്യ ബിജെപി അംഗമാണ് മണിക് സാഹ.
വിലക്ക് വിലപ്പോയില്ല: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി ഇന്ത്യ, വാങ്ങുന്നത് തുടരുമെന്നും കേന്ദ്രം
അതേസമയം, വോട്ടെടുപ്പ് നടന്ന അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളില്‍ ബിജെപിയും സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും വിജയം നേടി. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വിജയിച്ച് രാജ്യസഭയിലെ ഭൂരിപക്ഷം വർദ്ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. 245 അംഗ രാജ്യസഭയില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും അംഗബലം നൂറിലെത്തിയതോടെ, ബിജെപിയുടെ കരുത്തു വര്‍ദ്ധിച്ചു.
Post Your Comments