ന്യൂഡല്‍ഹി: മദ്യത്തിന്റെ എംആര്‍പിയില്‍ 25 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ ഉത്തവിട്ട് ഡല്‍ഹി സര്‍ക്കാര്‍. ദേശീയ തലസ്ഥാന പ്രദേശത്തെ റീട്ടെയ്ല്‍ ഷോപ്പുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് അകത്തുനിന്നായിരിക്കണം വില്‍പ്പനയെന്നും ഏതെങ്കിലും വ്യവസ്ഥാ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കുമെന്നും സൂചിപ്പിക്കുന്ന ഉത്തരവില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി ഡിസ്‌കൗണ്ട് അനുമതി പിന്‍വലിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
read also: മന്ത്രിമാരുടെ പിഎമാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എവിടെനിന്ന്? അറിയില്ലെന്ന് മറുപടി നൽകി ധനവകുപ്പ്
എന്നാൽ, മദ്യത്തിനു വിലക്കുറവു നല്‍കുന്നത് വിലക്കി ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വിലക്കുറവു നല്‍കുന്നത് അനാരോഗ്യകരമായ വിപണി ഇടപെടല്‍ ആണെന്നും സര്‍ക്കാര്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments