ThiruvananthapuramKeralaNattuvarthaLatest NewsNews

മന്ത്രിമാരുടെ പിഎമാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എവിടെനിന്ന്? അറിയില്ലെന്ന് മറുപടി നൽകി ധനവകുപ്പ്

പാലക്കാട്: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും സംബന്ധിച്ച ചോദ്യങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകി സംസ്ഥാന ധനവകുപ്പ്. മന്ത്രിമാരുടെ പിഎമാർക്ക് നൽകുന്ന ശമ്പളം, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളൊന്നും കൈവശമില്ലെന്നും ധനവകുപ്പ് വ്യക്തമാക്കി. 2000 മുതൽ വിവിധ സർക്കാരുകളിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് നൽകിയ ശമ്പളവും പെൻഷനും സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് പാലക്കാട് കേരളശ്ശേരി സ്വദേശി നൽകിയ വിവരാവകാശ അപേക്ഷയിലാണ് ധനവകുപ്പിന്റെ വിചിത്രമായ മറുപടി.

ആരെല്ലാമാണ് പെൻഷൻ കൈപ്പറ്റുന്നത് എന്നോ, ചിലവാക്കുന്ന തുക സംബന്ധിച്ചോ അറിയില്ലെന്നാണ് ധനവകുപ്പ് നൽകിയ മറുപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നുംതന്നെ കൈവശം ഇല്ലെന്നും, മന്ത്രിമാരുടെ പേഴസണൽ സ്റ്റാഫുമാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള ഉത്തരവാദിത്വം പൊതുഭരണവകുപ്പിനാണെന്നും ധനവകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു. എന്നാൽ, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനുമായി സർക്കാർ പണം നൽകുന്നത് എവിടെ നിന്നാണ് എന്നത് ചോദ്യമായി അവശേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button