ദുബായ്: യുഎഇയിൽ 2022 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ഏപ്രിൽ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.74 ദിർഹമായിരിക്കും നിരക്ക്. മാർച്ച് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.23 ദിർഹമായിരുന്നു നിരക്ക്.
Read Also: നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്‌ക്കറ്റ് കഴിക്കുന്നവര്‍ക്ക് മരണ മണി മുഴങ്ങുന്നു
സ്‌പെഷ്യൽ 95 പെട്രോളിന് ഏപ്രിൽ 1 മുതൽ 3.62 ദിർഹമാണ് വില. മാർച്ച് മാസം സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 3.12 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.55 ദിർഹമാണ് ഏപ്രിൽ മാസത്തെ നിരക്ക്. മാർച്ച് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.05 ദിർഹമായിരുന്നു വില.
മാർച്ച് മാസത്തിൽ ലിറ്ററിന് 3.19 ദിർഹമായിരുന്ന ഡീസലിന് 2022 ഏപ്രിലിൽ ലിറ്ററിന് 4.02 ദിർഹമായിരിക്കും ഈടാക്കുക.
Read Also: ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും
Post Your Comments