Latest NewsNewsIndia

‘അമ്മ കയറില്‍ തൂങ്ങി ആടുന്നു’ : പോലീസുകാരെ വിളിച്ച്‌ അറിയിച്ച് 8 വയസുകാരന്‍

അമ്മ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ട മകന്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയായിരുന്നു

കൈതാല്‍: അമ്മ ആത്മഹത്യയ്ക്ക് തുനിഞ്ഞത് ശ്രദ്ധയിപ്പെട്ട എട്ടു വയസ്സുകാരൻ ചെയ്തത് ആരെയും അമ്പരപ്പിക്കുന്നത്. പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച്‌ എട്ടുവയസുകാരന്‍ അമ്മയുടെ ജീവന്‍ രക്ഷിച്ചു. ഹരിയാനയിലെ കൈതാല്‍ ജില്ലയിലാണ് സംഭവം.

read also: ‘യെച്ചൂരി എന്താണ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്ന് പറയാതെ മികച്ച ബിജെപി ഇതര മുഖ്യമന്ത്രി എന്ന് പറഞ്ഞത്?’

അമ്മ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നത് കണ്ട മകന്‍ പൊലീസ് ഹെല്‍പ്പ് ലൈനില്‍ വിളിക്കുകയായിരുന്നു. പൊലീസ് സംഘം നിമിഷങ്ങള്‍ക്കകം വീട്ടിലെത്തി യുവതിയെ രക്ഷിച്ചു. കുട്ടിയുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച പൊലീസ് കുട്ടിക്ക് പാരിതോഷികവും പ്രശംസാ പത്രവും നല്‍കുകയും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button