കടുത്ത വെയിലും സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളും മുടിയെ പല തരത്തിലും ബാധിയ്ക്കും. മുടി വേരുകളെ കേടു വരുത്തുകയും പതിവായി വെയിലേൽക്കുന്നത് മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാക്കാൻ കാരണമാകും. ഇതുമൂലം മുടിയുടെ നിറം മങ്ങിത്തുടങ്ങും. വേനൽക്കാലത്ത് അമിതമായ വിയർപ്പും പൊടിയും മൂലം താരൻ, മുടിയുടെ അറ്റം പിളരൽ, പരുപരുത്ത മുടി, മുടികൊഴിച്ചിൽ തുടങ്ങിയ മുടിയുടെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു.
വേനൽക്കാലത്ത് സ്വാഭാവികമായും നിങ്ങളുടെ മുടിയെ വരണ്ടതാക്കുകയും അവയ്ക്ക് കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ, ഈ സമയത്ത് കെമിക്കൽ കേശ സംരക്ഷണ രീതികളുടെ പിന്നാലെ അധികം പോകാത്തതാണ് നല്ലത്. മുടി കളർ ചെയ്യുന്നത് ഒഴിവാക്കുക. വരണ്ട മുടിയെങ്കില്‍ വെള്ളം കുടിയ്ക്കുന്നതിനൊപ്പം ഓയില്‍ മസാജും ഗുണം നല്‍കും. ദിവസവും രണ്ടു നേരവും തല കുളിയ്ക്കാന്‍ ശ്രമിയ്ക്കുക.
അമിതമായി ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് കൂടുതൽ ദോഷം ചെയ്യും. അത് നിങ്ങളുടെ ശിരോചർമ്മവും മുടിയും കൂടുതൽ വരണ്ടതാക്കും. അഴുക്കും എണ്ണമയവും വിയർപ്പുമെല്ലാം നീക്കാൻ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടി ഷാംപൂ ഉപയോഗിച്ച് കഴുകാം. വേനൽക്കാലത്ത് നല്ല വീര്യം കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കാം.
വെയിലില്‍ പുറത്ത് പോകേണ്ടി വരുമ്പോള്‍ മുടിയ്ക്ക് സംരക്ഷണം നല്‍കണം. തൊപ്പി, കുട, മുടി പൊതിഞ്ഞു കെട്ടുക പോലുള്ള വഴികള്‍ നല്ലതാണ്. ചര്‍മത്തിനും ആരോഗ്യത്തിനും എന്നതു പോലെ മുടിയ്ക്കും വേണ്ടതാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. വേണ്ടത്ര ജലാംശം ഇല്ലെങ്കിൽ, അത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും.
Read Also:- സെര്‍ജിയോ അഗ്യൂറോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു
കുടിവെള്ളത്തിൽ നിന്നും മറ്റ് ദ്രാവകങ്ങളിൽ നിന്നും നിങ്ങളുടെ മുടിക്ക് വലിയ തോതിൽ പ്രയോജനം ലഭിക്കും. അങ്ങനെ നിങ്ങളെ തണുപ്പിക്കുകയും മുടി ആരോഗ്യകരവും ജലാംശം ഉള്ളതുമാക്കി നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ, എല്ലാ ആവശ്യ പോഷകങ്ങളും ലഭിക്കുന്നതിന് നിങ്ങളുടെ പതിവ് ഭക്ഷണക്രമത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ചേർക്കുക.
Post Your Comments