KollamLatest NewsKeralaNattuvarthaNews

കൊ​ല്ല​ത്ത് സ്കൂ​ൾ വാ​ൻ നി​യ​ന്ത്ര​ണം വിട്ട് മറിഞ്ഞു : ആ​റ് വി​ദ്യാ​ർത്ഥിക​ൾ​ക്ക് പരിക്ക്

ആ​റ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേറ്റു

കൊ​ല്ലം: കൊ​ല്ല​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി വ​ന്ന സ്കൂ​ൾ വാ​ൻ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​ഞ്ഞ് അപകടം. ആ​റ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നി​സാ​ര പ​രി​ക്കേറ്റു.

ഏ​രൂ​ർ അ​യ്‌​ല​റ​യി​ലാ​ണ് സം​ഭ​വം. യു​പി സ്കൂ​ളി​ലെ വി​ദ്യാ​ർത്ഥി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അപകടത്തിൽ പെട്ടത്.

Read Also : ഫിഫയുടെ പുതിയ റാങ്കിംഗ് പുറത്ത്: ലോകകപ്പ് മത്സരക്രമം ഇന്ന് പ്രഖ്യാപിക്കും

15 കു​ട്ടി​ക​ളാണ് വാഹനത്തിലുണ്ടായിരുന്നത്. വാ​ഹ​നം ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ​യി​ൽ പെ​ട്ടെ​ന്ന് നി​ന്നു ​പോ​വുകയായിരുന്നു. തുടർന്ന്, ഡ്രൈ​വ​ർ മു​ന്നി​ലേ​ക്ക് ഓ​ടി​ച്ചു​പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വാ​ഹ​നം പി​ന്നി​ലേ​ക്ക് ഉ​രു​ണ്ടു​പോ​യി മ​റി​യു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​സ്റ്റി​ലി​ടിച്ച് വാ​ഹ​നം നി​ന്ന​തിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. അ​ല്ലെ​ങ്കി​ൽ വാ​ഹ​നം വ​ലി​യ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​മാ​യി​രു​ന്നു.

വാഹനത്തിന്റെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് വി​ദ്യാ​ർ​ത്ഥിക​ളെ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ത്ഥി​ക​ളെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button