സിഡ്‌നി: സിറിയയിലെ ജിഹാദി ഭീകരസംഘടനയില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ചത് മുന്‍ ഓസ്ട്രേലിയന്‍ മത പ്രഭാഷകനായിരുന്ന മൂസ സെറന്റോണിയോ ആയിരുന്നു.
ഇപ്പോഴിതാ ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ കാരണം വിവരിക്കുകയാണ് മൂസ സെന്റോണിയോ. ജയിലില്‍ നിന്നും എഴുതിയ ഒരു കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഈ കത്തിലൂടെയാണ് ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണം വിവരിക്കുന്നത്. ഐഎസ് നശിക്കണമെന്നും ലോകത്ത് നിന്നും തുടച്ച് നീക്കണമെന്നും സെറന്റോണിയോ പറയുന്നു.
Read Also: ‘അമ്മ കയറില്‍ തൂങ്ങി ആടുന്നു’ : പോലീസുകാരെ വിളിച്ച് അറിയിച്ച് 8 വയസുകാരന്‍
റോബര്‍ട്ട് സെറന്റോണിയോ എന്നാണ് യഥാര്‍ത്ഥ പേര്. ഐറിഷ് കത്തോലിക്ക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 17-ാം വയസ്സില്‍ ഇസ്ലാം മതത്തിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്ന് ഫിലിപ്പീന്‍സിലേക്ക് പോകുകയും ചെയ്തു. ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ യുട്യൂബ് ചാനല്‍ തുടങ്ങുകയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യുവാക്കളെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി യുവാക്കളാണ് പ്രഭാഷണത്തില്‍ വീഴുകയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തത്.
ഐഎസില്‍ ചേരാനുള്ള ഉദ്ദേശ്യത്തോടെ ഇന്തോനേഷ്യയിലേക്ക് കപ്പല്‍ കയറാന്‍ പദ്ധതിയിട്ടെന്നാരോപിച്ച് 2016ല്‍ മൂസയേയും നാല് അനുയായികളേയും ഓസ്‌ട്രേലിയന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ ഓസ്ട്രേലിയന്‍ ജയിലിലാണ് ഇദ്ദേഹമുള്ളത്.
2021 ജൂണില്‍ സെറന്റോണിയോ ഐഎസിനെ നിരാകരിക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ തന്റെ പങ്ക് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മെല്‍ബണിലെ പോര്‍ട്ട് ഫിലിപ്പ് ജയിലില്‍ നിന്ന് അയച്ച ഒരു കത്തില്‍ താന്‍ ഐഎസ് ഉപേക്ഷിച്ചതായി സെറന്റോണിയോ പറയുന്നുണ്ട്.
Post Your Comments