![](/wp-content/uploads/2022/04/untitled-1.gif)
ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി എംപി. കെ റെയില്‍ സംബന്ധിച്ച ആശങ്ക, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവച്ചെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. സില്‍വര്‍ ലൈന്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ടെന്നും, ആറന്മുള പദ്ധതിപോലെ സില്‍വര്‍ ലൈനും ഉപേക്ഷിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി എം.പി പ്രതികരിച്ചു.
അതേസമയം, കെ റെയില്‍ പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് വായ്പ നിഷേധിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ഇപ്പോഴത്തെ നടപടി, ഭൂമി ഏറ്റെടുക്കല്‍ അല്ലെന്നും, സാമൂഹിക ആഘാത പഠനമാണെന്നും ബാങ്കുകള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.
Post Your Comments