അബുദാബി: ഭാരവാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി അബുദാബി. റമദാനിൽ തിരക്കുള്ള സമയങ്ങളിലാണ് ഭാര വാഹനങ്ങൾക്ക് അബുദാബി, അൽഐൻ റോഡുകളിൽ വിലക്കേർപ്പെടുത്തിയത്. ട്രക്ക്, ട്രെയ്ലർ, ലോറി, 50 ൽ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാവുന്ന ബസ് എന്നിവയ്ക്കാണ് വിലക്ക്.
രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 2 മുതൽ 4 വരെയും ഈ വാഹനങ്ങൾ നഗരത്തിലെ റോഡുകളിൽ പ്രവേശിക്കാൻ പാടില്ല. ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബുദാബി പോലീസ് അറിയിച്ചു.
Read Also: ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമത്തിന് ബദല്‍ കൊണ്ടുവരാന്‍ മസ്‌ക്
Post Your Comments