ബെംഗളൂരു: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍, വീണ്ടും അധികാരത്തിലെത്താനായി കോണ്‍ഗ്രസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തങ്ങൾ അധികാരത്തില്‍ തിരിച്ചെത്തുമെന്ന്, രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബെംഗളൂരുവിലെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത്, വലിയ വിജയം നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സീറ്റ് നിര്‍ണയത്തില്‍ ഉള്‍പ്പെടെ, പാര്‍ട്ടിക്ക് വേണ്ടിയും പൊതുസമൂഹത്തിന് വേണ്ടിയും പോരാടിയവരെയാകും പരിഗണിക്കുക.
ഇഞ്ചോടിഞ്ച് പോരാട്ടമല്ല കര്‍ണാടകയില്‍ ലക്ഷ്യമിടേണ്ടത്. മികച്ച വിജയം നേടി സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാകണം ലക്ഷ്യം. അടുത്തിടെ നടന്ന, അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ ഭരണത്തിലെത്തേണ്ടത് അനിവാര്യമാണ്. ഇതിനായി ഏതറ്റം വരെ പോകാനും കോൺഗ്രസ് തയ്യാറുമാണ്. 224 അംഗ നിയമസഭയില്‍ 150 സീറ്റുകളില്‍ അധികം നേടി പാര്‍ട്ടി അധികാരത്തില്‍ മടങ്ങിയെത്തുമെന്നാണ് രാഹുലിന്റെ വാദം.
കര്‍ണാടകയെ വികസനത്തിന്റെ പാതയില്‍ തിരിച്ചെത്തിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണ്. രാജ്യത്തെ ഏറ്റവും വലിയ അഴിമതി അരങ്ങേറുന്ന സംസ്ഥാനമാണ് കര്‍ണാടകയെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ടവന്റെ പണം സമാഹരിച്ച് അത് പണക്കാരായ വ്യവസായികള്‍ക്ക് നല്‍കുകയെന്ന രീതിയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത്’- രാഹുല്‍ ആരോപിച്ചു.
Post Your Comments