വാഷിംഗ്ടണ്‍: ലോകം തന്നെ കീഴടക്കിയിരിക്കുന്നത് ഫേസ്ബുക്കും വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ട്വിറ്ററുമെല്ലാമാണ്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ഇതെല്ലാം മടുത്തുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
Read Also : നൂഡില്‍സ്, മാംസ ഉത്പന്നങ്ങള്‍, പിസ്സ,പാസ്ത, ബിസ്‌ക്കറ്റ് കഴിക്കുന്നവര്‍ക്ക് മരണ മണി മുഴങ്ങുന്നു
എന്നാല്‍, സൈബര്‍ ലോകത്ത് ഇനിയൊരു സമൂഹ മാധ്യമത്തിന് സാധ്യതയുണ്ടോ? എന്ന ചോദ്യത്തിന്, ഉണ്ടെന്നാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പറയുന്നത്. ഫേസ്ബുക്കിനും ട്വിറ്ററിനും ബദലായി മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ് ഫോം ഉണ്ടാകുമോ എന്ന ഇന്ത്യക്കാരനായ പ്രണയ് പാഥൊളിന്റെ ചോദ്യത്തിന്, അതെ എന്നാണ്, മസ്‌കിന്റെ മറുപടി. ട്വിറ്ററിലൂടെയാണ് പ്രണയ് ഈ ചോദ്യം ഉന്നയിച്ചത്. ഇതോടെ, സമൂഹ മാധ്യമ ലോകത്ത് ഒരു കിടമത്സരത്തിന് സാധ്യതയുണ്ടാകുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments