തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ ക്ഷേമം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.രാജൻ. കേരളത്തെ പുതുക്കിപ്പണിയാൻ സഹായിക്കുന്നത് അതിഥികളാണെന്നും, രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകജാലക സംവിധാനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read:പോലീസ് പിടിച്ചെടുത്തത് 61 ടണ്‍ ബീഫ് : അവശേഷിച്ചത് 2 ടണ്‍മാത്രം, അന്വേഷണം പ്രഖ്യാപിച്ചു
‘അതിഥി ദേവോ ഭവഃ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ ആളുകളുടെ വിവര ശേഖരണം നടത്തണം, രജിസ്റ്റർ വിവരം സൂക്ഷിക്കണം’, മന്ത്രി നിര്‍ദ്ദേശിച്ചു.
അതേസമയം, അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. അതിഥി തൊഴിലാളികളുടെ സുരക്ഷ സാധ്യമാക്കുക, അവരുടെ ക്ഷേമം നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Post Your Comments