Latest NewsIndia

പോലീസ് പിടിച്ചെടുത്തത് 61 ടണ്‍ ബീഫ് : അവശേഷിച്ചത് 2 ടണ്‍മാത്രം, അന്വേഷണം പ്രഖ്യാപിച്ചു

പോലീസുകാര്‍ തന്നെയാണ് ബീഫ് കാണാതായതിനു പിന്നിലെന്ന് സംശയമുണ്ട്

ബെംഗളൂരു: കലബുറഗിയില്‍ പോലീസ് പിടിച്ചെടുത്ത 61 ടണ്‍ ബീഫിൽ നിന്ന് 59 ടണ്‍ കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ നന്ദൂര്‍ വ്യവസായ മേഖലയിലെ താജ് കോള്‍ഡ് സ്റ്റോറേജില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 61 ടണ്‍ ബീഫ് പിടിച്ചെടുത്തതില്‍ 59 ടണ്‍ ആണ് കാണാതായത്.

പോലീസുകാര്‍ തന്നെയാണ് ബീഫ് കാണാതായതിനു പിന്നിലെന്ന് സംശയമുണ്ട്. പിടിച്ചെടുത്ത ശേഷം സൂക്ഷിച്ചിരുന്ന കോള്‍ഡ് സ്റ്റോറേജില്‍ നിന്നു തന്നെയാണ് ബീഫ് നഷ്ടപ്പെട്ടത്. ബീഫ് നശിപ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയ പോലീസ് അടുത്തിടെ, അതിനായി കോള്‍ഡ് സ്റ്റോറേജില്‍ എത്തിയപ്പോള്‍ രണ്ടു ടണ്‍ മാത്രമേ കണ്ടുള്ളൂ.

സംഭവത്തില്‍, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കലബുറഗി ഡി.സി.പി. അദ്ദുര്‍ ശ്രീനിവാസുലു അറിയിച്ചു. എ.സി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button