Latest NewsNewsInternationalGulfQatar

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ: വിദ്യാർത്ഥികൾക്ക് മാസ്‌ക് നിർബന്ധമല്ല

ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് ഖത്തർ. ഞായറാഴ്ച്ച മുതൽ രാജ്യത്തെ എല്ലാ സ്‌കൂൾ, നഴ്സറി വിദ്യാർത്ഥികൾക്കും മാസ്‌ക് നിർബന്ധമല്ല. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി.

Read Also: പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഭീകരസംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം : അതീവ ജാഗ്രത

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധനാ വ്യവസ്ഥയിൽ മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അടുത്തിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. പുതുക്കിയ പട്ടിക 26 വൈകിട്ട് 7.00 മുതൽ പ്രാബല്യത്തിൽ വരും. 9 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന പട്ടിക 26 മുതൽ 7 രാജ്യങ്ങളായി ചുരുങ്ങും.

ജോർദാൻ, ജോർജിയ എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ നിന്ന് നീക്കിയത്. പുതുക്കിയ പട്ടികയിൽ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് റെഡ് ലിസ്റ്റ് പട്ടികയിലുള്ളത്.

Read Also: പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ഭീകരസംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന് എന്‍ഐഎയ്ക്ക് വിവരം : അതീവ ജാഗ്രത

shortlink

Related Articles

Post Your Comments

Related Articles


Back to top button