MalappuramLatest NewsKeralaNattuvarthaNews

വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി ക​ട​ത്തൽ : ദ​മ്പതി​മാ​ർ​ക്കു കഠിനതടവും പിഴയും

മ​ഹാ​രാ​ഷ്‌​ട്ര നാ​ഗ്പൂ​ർ ശി​വാ​ജി ന​ഗ​ർ കാ​ഞ്ച​ൻ​ഗീ​ത് അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ധീ​ഷ് ക​ലം​കാ​ർ (44), ഭാ​ര്യ പൂ​നെ ബൂ​നി സ്പ്രിം​ഗ് ടൗ​ണ്‍ ജോ​ന ആ​ന്‍റ​ണി ആ​ൻ​ഡ്രൂ​സ് (30) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്

മ​ഞ്ചേ​രി : കാറിൽ വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സി ക​ട​ത്തി​യ കേസിൽ ദ​മ്പതി​മാ​ർ​ക്കു കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്)യാണ് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വും 1,50,100 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചത്. മ​ഹാ​രാ​ഷ്‌​ട്ര നാ​ഗ്പൂ​ർ ശി​വാ​ജി ന​ഗ​ർ കാ​ഞ്ച​ൻ​ഗീ​ത് അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ധീ​ഷ് ക​ലം​കാ​ർ (44), ഭാ​ര്യ പൂ​നെ ബൂ​നി സ്പ്രിം​ഗ് ടൗ​ണ്‍ ജോ​ന ആ​ന്‍റ​ണി ആ​ൻ​ഡ്രൂ​സ് (30) എ​ന്നി​വ​രെ​യാ​ണ് ജ​ഡ്ജി ടോ​മി വ​ർ​ഗീ​സ് ശി​ക്ഷി​ച്ച​ത്.

Read Also : മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ കഞ്ചാവുമായി യുവാവ് പിടിയിൽ

2020 ജ​നു​വ​രി 15ന് ​ പെ​രു​മ്പ​ട​പ്പ് എ​സ്ഐ ഇ.​എ സു​രേ​ഷ് ആ​ണ് മാ​രു​തി കാ​റി​ൽ 1,18,000 രൂ​പ​യു​ടെ വ്യാ​ജ ഇ​ന്ത്യ​ൻ ക​റ​ൻ​സിയുമായി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്നു 2000 രൂ​പ​യു​ടെ നാ​ല്പ​ത്ത​ഞ്ചും 500 രൂ​പ​യു​ടെ അമ്പത്തി​ര​ണ്ടും വ്യാ​ജ ക​റ​ൻ​സി​ക​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ജ ക​റ​ൻ​സി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ലാ​പ്ടോ​പ്, പ്രി​ന്‍റ​ർ എ​ന്നി​വ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. റി​മാ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട ദ​മ്പതി​മാ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ലാ​യി​രു​ന്നു. റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ കാ​ല​യ​ള​വ് ശി​ക്ഷ​യാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വി​ധിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button