കറാച്ചി: പെണ്‍കുട്ടികളെ ആകര്‍ഷിക്കാനാണ് ക്രിക്കറ്റ് കളിച്ച് തുടങ്ങിയതെന്ന് പാകിസ്ഥാന്‍ പേസർ ശുഐബ് അക്തര്‍. തന്റെ ഫാസ്റ്റ് ബോളിംഗ് അവര്‍ നോക്കി നിന്നിരുന്നുവെന്നും ഞാന്‍ ഒരു ലോക്കല്‍ സ്റ്റാറായി മാറിയെന്നും അക്തർ പറയുന്നു. കൂടാതെ, തുടക്കത്തില്‍ പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ച് വാങ്ങുക എന്നതുമാത്രമായിരുന്നു ലക്ഷ്യമെന്നും താരം വെളിപ്പെടുത്തി.
‘പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബോളിംഗ് ആരംഭിച്ചത്. എന്റെ ഫാസ്റ്റ് ബോളിംഗ് അവര്‍ നോക്കി നിന്നിരുന്നു. ഞാന്‍ ഒരു ലോക്കല്‍ സ്റ്റാറായി മാറി. എന്നാല്‍, ഞാന്‍ എന്റെ മോട്ടോര്‍സൈക്കിളില്‍ വന്നപ്പോള്‍ ഇവരുടെ ശ്രദ്ധ കിട്ടാതെയായി’.
‘ഇതോടെ ക്രിക്കറ്റില്‍ മുന്നേറണം എന്ന തിരിച്ചറിവ് എനിക്കുണ്ടായി. ഞാന്‍ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. ഒപ്പം വികൃതിയുമായിരുന്നു. ബിരുദം എത്തിയപ്പോള്‍ ക്രിക്കറ്റ് കളിക്കാനും ആരംഭിച്ചു. വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ എനിക്ക് കഴിയും’ അക്തര്‍ പറഞ്ഞു.
Read Also:- മുഖത്തെ ചുളിവുകൾ അകറ്റാൻ!
2011 ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ശുഐബ് അക്തർ വിരമിച്ചു. ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ ബോളര്‍ എന്ന വിശേഷണത്തിനുടമയാണ് അക്തര്‍. ടെസ്റ്റില്‍ 178 വിക്കറ്റുകൾ നേടിയ താരം, ഏകദിനത്തില്‍ 247 വിക്കറ്റുകളും ടി20യില്‍ 19 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Post Your Comments