MalappuramLatest NewsKeralaNattuvarthaNews

ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ

ത​വ​നൂ​ർ സി​ഡ് ഫാം ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജു​റൈ​ജ് (19), കൊ​ണ്ടോ​ട്ടി പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഷ​മീ​ർ (22) എ​ന്നി​വ​രാ​ണ് കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്

കു​റ്റി​പ്പു​റം: വി​ൽ​പ​ന​ക്ക് എ​ത്തി​ച്ച ആ​റു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ത​വ​നൂ​ർ സി​ഡ് ഫാം ​സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജു​റൈ​ജ് (19), കൊ​ണ്ടോ​ട്ടി പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഷ​മീ​ർ (22) എ​ന്നി​വ​രാ​ണ് കു​റ്റി​പ്പു​റം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

കു​റ്റി​പ്പു​റം ടൗ​ണി​ലെ ലോ​ഡ്ജി​ൽ നിന്നാണ് ഇവർ പിടിയിലായത്. ര​ണ്ടു​പേ​ർ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്ക് എ​ത്തി​യ​താ​യ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന്, ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ലോ​ഡ്ജി​ൽ ന​ട​ത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​തെ​ന്ന് ഇ​വ​ർ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Read Also : ഇനി കോണ്ടത്തിന്റെ ആവശ്യമില്ല, പുരുഷന്മാർക്കും ഗർഭനിരോധന ഗുളിക കഴിക്കാം: വളരെ എളുപ്പം

സി.​ഐ. ശ​ശീ​ന്ദ്ര​ൻ മേ​ലെ​യി​ൽ, എ​സ്.​ഐ​മാ​രാ​യ വി​നോ​ദ്, പ്ര​മോ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, സു​ധീ​ർ, സി.​പി.​ഒ സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button