ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവിലയിൽ ശക്തമായ പ്രതിഷേധം തീർക്കാൻ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് ആഹ്വാനം നടത്തുമെന്നും, ജനങ്ങള്‍ തീരാ ദുരിതത്തിലാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് ശേഷം കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് കൂടി വിജയ് ചൗക്കില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വിലവര്‍ദ്ധനയില്‍ സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും, എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, വി കെ ശ്രീകണ്ഠന്‍ എന്നിവർ ഇന്ധനവില വർദ്ധനയ്ക്കെതിരെ ലോകസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സർക്കാർ ഇടപെട്ടില്ലെങ്കിൽ വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നും, സമരങ്ങൾ സംഘടിപ്പിക്കുമെന്നും എം പി മാർ താക്കീത് നൽകി.
Post Your Comments