Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNewsIndia

‘നമുക്കോരോ നാരങ്ങ വെള്ളാ കാച്ചിയാലോ’, ഐടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിന് സര്‍ക്കാര്‍ പ്രത്യേക ചട്ടം രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യവിതരണത്തിന് പ്രത്യേക ചട്ടം രൂപീകരിക്കാൻ സർക്കാർ തീരുമാനം. തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനാണ് ഇത്തരത്തിൽ ഒരു പദ്ധതി രൂപീകരിച്ചിരിക്കുന്നതെങ്കിലും ഇവ കൃത്യമായി നടത്തിക്കൊണ്ട് പോകുന്നത് സർക്കാരിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, പ്രത്യേക ചട്ടത്തിന് കീഴിലാകുമ്പോൾ കാര്യങ്ങൾ കുറേകൂടി എളുപ്പമാകുമെന്നാണ് കണ്ടെത്തൽ.

Also Read:റഷ്യൻ വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിൽ: യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണമെന്ന് ഉക്രൈൻ

ബാര്‍ റസ്റ്റോറന്റ് എന്ന പദ്ധതിയിലൂടെ ഐ.ടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും ഒഴിവുവേളകളില്‍ മദ്യപാനത്തിന് അവസരമൊരുക്കാനാണ് പുതുക്കിയ മദ്യനയത്തിലെ ശുപാര്‍ശ. സംസ്ഥാനത്തെ നിക്ഷേപസൗഹൃദമാക്കുന്നതിന് ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കേണ്ടത് ആവശ്യമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ, പ്രത്യേക ചട്ടമില്ലാതെ ഒന്നും നടപ്പിലാക്കാൻ കഴിയില്ല. ഇത് കണക്കിലെടുത്താണ് പ്രത്യേക ചട്ടം രൂപീകരിക്കാൻ തീരുമാനമായത്.

അതേസമയം, ചട്ടപ്രകാരം ജീവനക്കാര്‍ക്ക് പ്രവൃത്തിസമയത്ത് മദ്യപിക്കാനാകില്ല, നിയമത്തിലൂടെ ഇത് ഉറപ്പാക്കുമെന്നാണ് സർക്കാർ വാദം. മദ്യം ഉപയോഗിച്ച ജീവനക്കാരെ ഓഫീസിലേക്ക് കയറ്റാറ്റാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും, പുറത്തുനിന്നുള്ളവര്‍ക്ക്‌ ഈ സേവനം ലഭ്യമാകാതിരിക്കാനും സർക്കാർ ചട്ടപ്രകാരം പ്രത്യേക നടപടികൾ സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button