മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. അതിവേഗത്തില്‍ പന്തെറിയുന്ന ഉമ്രാന്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്നാണ് ശാസ്ത്രി പറയുന്നത്. നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ (35), ദേവ്ദത്ത് പടിക്കല്‍ (41) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്.
പ്രധാനമായും വേഗം കൊണ്ടാണ് യുവതാരം അത്ഭുതപ്പെടുത്തിയത്. നിരന്തരം 145-150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ താരത്തിന് സാധിക്കുന്നുണ്ട്. ‘ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്കിനെ കരുതലോടെ കൈകാര്യം ചെയ്യണം. അതിവേഗത്തില്‍ പന്തെറിയുന്ന കശ്മീര്‍ പേസര്‍, ഭാവി ഇന്ത്യന്‍ താരമാണ്’ ശാസ്ത്രിപറഞ്ഞു.
Read Also:- കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ!
മാലിക് മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ഹൈദരാബാദ് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. 61 റണ്‍സിന്റെ കൂറ്റന്‍ പരാജയമാണ് ഹൈദരാബാദ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ, രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനാണ് സാധിച്ചത്.
Post Your Comments