പെരുന്ന: സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോൾ പ്രതികരണവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സില്‍വര്‍ ലൈന്‍ പോലുള്ള വികസനപദ്ധതികള്‍ നടപ്പാക്കരുതെന്ന് അഭിപ്രായമില്ലെന്നും, എന്നാല്‍, ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ പലതും നിലനില്‍ക്കുന്നതല്ലെന്നും എന്‍.എസ്.എസ്. പത്രക്കുറിപ്പിലൂടെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
‘തുടര്‍ച്ചയായുള്ള പ്രളയവും കോവിഡിന്റെ പലതരം വ്യാപനവും അതിനെ തുടര്‍ന്ന് ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ടായിട്ടുള്ള സാമ്പത്തികാഘാതവും കണക്കിലെടുക്കുമ്പോള്‍ ഏതുതരം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കേണ്ടത് എന്ന് ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. എന്നാല്‍, ഇത്തരം വികസനപദ്ധതികള്‍ നടപ്പിലാക്കരുത് എന്ന അഭിപ്രായവുമില്ല. കേരളത്തിന്റെ സുസ്ഥിരവികസനവും ഭാവിയിലേക്കുള്ള സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതികവികസനവും ലക്ഷ്യംവച്ചുകൊണ്ടാണ് ‘സില്‍വര്‍ലൈന്‍’ അതിവേഗറെയില്‍പാത തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിര്‍മ്മിക്കാന്‍ കേരളസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്’- പ്രസ്താവനയില്‍ പറയുന്നു.
Read Also: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സഭ നിലപാടെടുത്തിട്ടില്ല: ബിഷപ്പിന്റെ പ്രതികരണം തള്ളി യാക്കോബായ സഭ
‘കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും അധിവാസമാതൃകയും ഒക്കെ പരിഗണിക്കുമ്പോള്‍ ഭാവിയില്‍ വന്‍കിടവ്യവസായങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കും. അവയെ തമ്മില്‍ സില്‍വര്‍ലൈന്‍ ബന്ധിപ്പിക്കും. മറ്റുമുള്ള വാദഗതികളും നിലനില്‍ക്കണമെന്നില്ല. ഗ്രാമീണ-നഗരവ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും അത്യാധുനിക ആരോഗ്യസംവിധാനങ്ങളും സര്‍ക്കാര്‍സേവനങ്ങളും ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കായി സില്‍വര്‍ലൈന്‍ ഉപകരിക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചുവരുന്ന ജില്ലാതല ആരോഗ്യസംവിധാനങ്ങള്‍ വിപുലീകരിക്കുന്നതും മറ്റൊരു തരത്തിലുള്ള വികസനം അല്ലേ? അങ്ങനെയെങ്കില്‍ യാത്രകളും സമയനഷ്ടവും ഒഴിവാക്കാവുന്നതുമല്ലേ’- പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
Post Your Comments