MollywoodLatest NewsKeralaCinemaNewsEntertainment

‘നിന്നോട് തൂങ്ങിച്ചാകാൻ പറഞ്ഞേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’: മനസ് തകർത്ത വാക്കുകളെ കുറിച്ച് നിമിഷ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ലെ ഒരു മത്സരാർത്ഥിയാണ് നിമിഷ. മിസ് കേരള 2021 ഫൈനലിസ്റ്റായിരുന്നു നിമിഷ. നിയമ വിദ്യാർത്ഥിയായ നിമിഷ ആര്‍ട്ടിസ്റ്റും മോഡലുമായും ശ്രദ്ധ നേടിയിരുന്നു. ഹൈസിനുള്ളിൽ വെച്ച് സഹമത്സരാർത്ഥികളുമായി സൗഹൃദം പങ്കിടവെ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും നിമിഷ തുറന്നു പറഞ്ഞു. ജനിച്ചപ്പോൾ മുതൽ നേരിട്ട മാനസിക പീഡനത്തെ കുറിച്ചാണ് നിമിഷ വെളിപ്പെടുത്തിയത്.

അച്ഛന് ആൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ, പെൺകുട്ടി ആയതിനാൽ അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ട കുറവും ദേഷ്യവുമായിരുന്നുവെന്നും നിമിഷ വെളിപ്പെടുത്തി. മോഡലിങിന് പോകുന്നതിനെ പോലും വൃത്തികെട്ട കണ്ണുകൊണ്ടാണ് അച്ഛൻ കാണുന്നതെന്നും ഹൃദയം പൊള്ളിക്കുന്ന വാക്കുകൾ മാത്രമാണ് അദ്ദേഹം തന്നോട് എപ്പോഴും പറയാറുള്ളതെന്നും നിമിഷ പറയുന്നു.

Also Read:മലയാളിയെ മദ്യപാനിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം: മദ്യ നയം പിൻവലിക്കണമെന്ന് പികെ കൃഷ്ണദാസ്

‘സാധാരണ ഒരു അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിക്കുന്ന സ്‌നേഹമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. എന്നും ഇപ്പോഴും ശാരീരികമായും മാനസികമായും വേദനിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. ഞാൻ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്കാണ്. അച്ഛനും അമ്മയും ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് എന്റെ വരവ്. അന്ന് മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലും അനിയന്റെ ജനന ശേഷം കൂടി. എല്ലാ കാര്യത്തിലും എന്നെ തളർത്താനാണ് അവർ ശ്രമിച്ചത്. ആ വാശിയ്ക്ക് ഞാൻ പഠിച്ചു.

അക്കാദമിക് ഉണ്ടെങ്കിൽ എല്ലാം ആയി എന്നായിരുന്നു അപ്പോൾ എന്റെ വിശ്വാസം. പക്ഷെ, അത് കൊണ്ട് ഒന്നും ആയില്ല. പിന്നീട്, ഞാൻ മോഡലിങിലേക്ക് ശ്രദ്ധ കൊടുത്തു. അത് വീട്ടിൽ പ്രശ്നമായി. അവർക്ക് ഇഷ്ടമായിരുന്നില്ല. ദിവസവും വഴക്കായി. കഴിഞ്ഞ ദിവസം രാത്രി ഞാൻ പോയി വന്നപ്പോൾ അച്ഛൻ പിടിച്ചു. ഒരു മകളോടും ഒരു അച്ഛനും പറയാത്ത കാര്യമാണ് അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞത്. മോഡലിങിന്റെ പേരിൽ ഞാൻ പലരുടെയും മുമ്പിൽ തുണി അഴിക്കാറുണ്ട് എന്നാണ് അവർ എന്നോട് തന്നെ പറഞ്ഞത്. ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്ത് വിളിച്ച്. ‘ഞാൻ നിന്നോട് പോയി തൂങ്ങിച്ചാകാൻ പറഞ്ഞിരുന്നേനെ, പക്ഷെ നിന്റെ തടി അതിനും സമ്മതിക്കില്ലല്ലോ’ എന്ന് എന്റെ ശരീരത്തെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. അവിടെ നിന്നുമാണ് ഞാൻ ഫിറ്റ്നസ് നോക്കാൻ തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 27 കിലോ ഭാരം കുറച്ചു’, നിമിഷ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button