തിരുവനന്തപുരം: കെ റെയിലിന്റെ കല്ലിട്ട ഭൂമികൾക്ക് വായ്‌പ നിഷേധിച്ചാൽ ബാങ്കുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇടുക്കിയിലെ, പദ്ധതിയിൽ ഉൾപ്പെട്ട സ്ഥലങ്ങൾക്ക് വായ്പ നിഷേധിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചതോടെയാണ് പരിഹാരവുമായി മന്ത്രി രംഗത്തെത്തിയത്.
Also Read:രാജിവെക്കില്ല: അവസാനപന്തുവരെ പോരാടും, അവിശ്വാസ പ്രമേയത്തെ നേരിടാനുറച്ച് ഇമ്രാന്‍ ഖാന്‍
‘അതിരടയാള കല്ലിട്ട സ്ഥലം ഈടുവച്ച് വായ്പയെടുക്കാന്‍ തടസമില്ല. സ്ഥലങ്ങള്‍ക്ക് വായ്പ നിഷേധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടും. അതുകൊണ്ട് ബാങ്കുകള്‍ വെറുതെ ഓവര്‍ സ്മാര്‍ട്ടാകരുത്’, ബാലഗോപാൽ താക്കീത് നൽകി.
അതേസമയം, കെ റെയിൽ പദ്ധതിയ്ക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്. സില്‍വര്‍ ലൈന്‍ അടക്കമുള്ള വികസന പദ്ധതികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ മഹാഭൂരിഭാഗം പേരുമെന്നും, സര്‍ക്കാര്‍ നാടിന്‍റ വികസനകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments