KeralaNattuvarthaLatest NewsNewsIndia

കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണ് ഗായത്രിയുടെ പരാജയം: ഫേസ്ബുക്ക് കുറിപ്പ്

നടി ഗായത്രി സുരേഷിനെക്കുറിച്ചുള്ള വുമൺ എ റോയർ ഓഫ് സൈലൻസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. കാപട്യം മാത്രം നിറഞ്ഞ ലോകത്ത് ആത്മാർത്ഥതയും നിഷ്കളങ്കതയും ഉള്ള ഹൃദയം ഉണ്ടാകുന്നതാണ് ഗായത്രി സുരേഷിന്റെ പരാജയമെന്ന് കുറിപ്പിൽ പറയുന്നു. സത്യസന്ധതയോ കലർപ്പില്ലാത്ത സ്നേഹമോ ഒന്നും ആർക്കും ആവശ്യം തന്നെയില്ലെന്നും കപടത ഇല്ലാതെ സംസാരിച്ചാൽ എന്തോ കുഴപ്പം ഉണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്ന ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.

Also Read:അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിയ്ക്ക് വേണ്ടി വ്യാജരേഖ ചമച്ചു: സിപിഎം നേതാവ് അറസ്റ്റില്‍

‘പ്രിയനടി ഗായത്രി സുരേഷിനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ഇത് തന്നെയാണ് ഓർമ്മ വരുന്നത്. അവരുടെ അഭിമുഖങ്ങൾ കണ്ടാൽ അറിയാം എത്ര നിഷ്കളങ്കമായി സത്യസന്ധമായി മറുപടി പറയുന്നു എന്ന്. ഇപ്പോൾ ഈ മീഡിയ മുഴുവനും അവരെ ഇന്റർവ്യൂ എന്നും പറഞ്ഞു വിളിക്കുന്നത് ട്രോളാനുള്ള വക മറ്റുള്ളവർക്ക് കിട്ടിക്കോട്ടേ എന്ന് കരുതിയിട്ടാണെന്ന് നിസ്സംശയം പറയാം. പ്രണവിനോട് ഇഷ്ടം ഉണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത് എന്തോ പാതകം ചെയ്ത പോലെയാണ് ആളുകൾ കാണുന്നത്’, കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

കാപട്യം മാത്രം നിറഞ്ഞ ലോകത്ത് ആത്മാർത്ഥതയും നിഷ്കളങ്കതയും ഉള്ള ഹൃദയം ഉണ്ടാകുന്നത് പരാജയം തന്നെയാണ്. സത്യസന്ധതയോ കലർപ്പില്ലാത്ത സ്നേഹമോ ഒന്നും ആർക്കും ആവശ്യം തന്നെയില്ല. കപടത ഇല്ലാതെ സംസാരിച്ചാൽ എന്തോ കുഴപ്പം ഉണ്ട് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

പ്രിയനടി ഗായത്രി സുരേഷിനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ഇത് തന്നെയാണ് ഓർമ്മ വരുന്നത്. അവരുടെ അഭിമുഖങ്ങൾ കണ്ടാൽ അറിയാം എത്ര നിഷ്കളങ്കമായി സത്യസന്ധമായി മറുപടി പറയുന്നു എന്ന്.

ഇപ്പോൾ ഈ മീഡിയ മുഴുവനും അവരെ ഇന്റർവ്യൂ എന്നും പറഞ്ഞു വിളിക്കുന്നത് ട്രോളാനുള്ള വക മറ്റുള്ളവർക്ക് കിട്ടിക്കോട്ടേ എന്ന് കരുതിയിട്ടാണെന്ന് നിസ്സംശയം പറയാം. പ്രണവിനോട് ഇഷ്ടം ഉണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത് എന്തോ പാതകം ചെയ്ത പോലെയാണ് ആളുകൾ കാണുന്നത്. അതിന്റെ പേരിൽ ഗായത്രിയെ എന്തൊക്കെയാണ് പറഞ്ഞത്!

പിന്നീട് അതിന് ശേഷം ഗായത്രി നൽകിയ അഭിമുഖങ്ങളിൽ നിന്നും വാക്കുകൾ എടുത്ത് പൊടിപ്പും തൊങ്ങലും വെച്ച് അവഹേളിക്കുകയാണ് മീഡിയ ചെയ്യുന്നത്. തനിക്ക് കിട്ടുന്ന ട്രോളുകൾ ആസ്വദിക്കുന്നുണ്ട് എന്ന് ഗായത്രി പറയുന്നുണ്ട്. മറ്റുള്ളവരുടെ മുന്നിൽ എന്തിന് പരിഹാസ കഥാപാത്രമാകുന്നു എന്ന് വീട്ടുകാരും ഗായത്രിയോട് ചോദിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എല്ലാം തമാശയായി മാത്രമേ കാണുന്നുള്ളൂ എന്ന നിലപാടിലാണ് ഗായത്രി.

എല്ലാവർക്കും ഉള്ളിൽ ഉള്ളത് ഒളിപ്പിച്ചു വച്ചുകൊണ്ട് പുറമെ പഞ്ചസാര പുരട്ടിയ വാക്കുകൾ എടുത്തിട്ട് പ്രയോഗിക്കാൻ അറിയില്ലല്ലോ. അങ്ങനെ അറിയുമായിരുന്നെങ്കിൽ ഗായത്രിക്ക് ഈ ട്രോൾ ഒന്നും കിട്ടില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റാനായി എന്തൊക്കെ വില കുറഞ്ഞ പരിപാടികൾ ആളുകൾ ചെയ്യുന്നു!

ഗായത്രിയുടെ പ്രത്യേകത അവർ അവരായി തന്നെ ഇരിക്കുന്നു, മറുപടി പറയുന്നു എന്നുള്ളതാണ്. തീരെ കാപട്യം ഇല്ലാതെ. ഈ വൃത്തികെട്ട ലോകം ഈ പെൺകുട്ടിയുടെ ഒറിജിനാലിറ്റി ഇല്ലാതെ ആക്കാൻ ഇട വരാതെ ഇരിക്കട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button