Latest NewsNewsInternational

ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് അപകടം : എട്ട് സമാധാന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു

കിന്‍ഷസ: സമാധാന സേനാംഗങ്ങളുമായി പോയ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കോംഗോയില്‍ വെച്ചാണ് യുഎന്നിന്റെ ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്.

Read Also : വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാര്‍, ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തം

അപകടകാരണം വ്യക്തമായിട്ടില്ല. റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎന്‍ ഓര്‍ഗനൈസേഷന്‍ സ്റ്റെബിലൈസേഷന്‍ മിഷന്‍ ആണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണതായി സ്ഥിരീകരിച്ചത്. ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന വിവരം വ്യക്തമായത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ എട്ട് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

 

അതേസമയം, സമാധാന സേനാംഗങ്ങളുടെ മരണത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അഗാധ ദു:ഖം രേഖപ്പെടുത്തി. ഹെലികോപ്ടര്‍ അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എട്ട് യുഎന്‍ സമാധാന സേനാംഗങ്ങളുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അതിയായ ദുഖമുണ്ട്. അപകടത്തെ കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നു’ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button