ജിദ്ദ: ഉംറ നിർവഹിക്കാനുള്ള തീയതികൾ ആപ്പ് വഴി ബുക്ക് ചെയ്യാമെന്ന അറിയിപ്പുമായി സൗദി അറേബ്യ. എല്ലാ വിസയിലും രാജ്യത്തേയ്ക്ക് വരുന്നതിന് മുമ്പ് തന്നെ ‘ഉംറ’ ആപ്ലിക്കേഷൻ വഴി ഉംറ നിർവഹിക്കാനുള്ള തീയതികൾ വിദേശ രാജ്യങ്ങളിൽ നിന്നും ബുക്ക് ചെയ്യാൻ കഴിയുമെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തേക്കുള്ള എൻട്രി വിസകൾ നൽകുന്നതിനും അപേക്ഷയിൽ റജിസ്റ്റർ ചെയ്യുമ്പോഴും ബുക്ക് ചെയ്യുമ്പോഴും അതിന്റെ കാലയളവ് ഉറപ്പാക്കണമെന്ന് മന്ത്രാലയം തീർത്ഥാടർക്ക് നിർദ്ദേശം നൽകി. വ്യക്തികൾക്ക് കോവിഡ് വൈറസ് ബാധ മൂലമോ മറ്റോ സൗദിയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ ഉംറ റിസർവേഷൻ തീയതിക്ക് ആറു മണിക്കൂർ മുമ്പ് പെർമിറ്റ് സ്വയം റദ്ദാക്കപ്പെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also: 5 ജി നെറ്റ്‌വര്‍ക്കിംഗ് സംവിധാനവുമായി സാംസങ് ഗാലക്‌സി എ-23 : സവിശേഷതകള്‍ ഇങ്ങനെ
Post Your Comments