തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഹവിൽദാർ തസ്തികയിൽ 3603 ഒഴിവുകൾ. കേരളത്തിൽ തിരുവനന്തപുരത്തുള്ള കേഡർ കണ്ട്രോൾ അതോറിറ്റിക്ക് ( കസ്റ്റംസ് ) കീഴിൽ 81 ഒഴിവുകളുണ്ട്.
ജനറൽ -34,
എസ്.സി 11,
എസ്ടി -7,
ഒബിസി-21,
ഇ.ഡബ്ല്യു.എസ്- 8
എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകൾ.
വിമുക്ത ഭടർ- 8, ഭിന്ന ശേഷിക്കാർ- 3, (ഒഎച്ച്-1, എച്ച്.എച്ച്-1, വി.എച്ച്-0, മറ്റുള്ളവർ -1) എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്.
യോഗ്യത
പത്താം ക്ലാസ് /തത്തുല്യം.
18-25, 18-27 എന്നിങ്ങനെയാണ് പ്രായപരിധി.
18-25 വിഭാഗത്തിലുള്ളവർ 02-1-1997 നും 01-01-2004 നും ഇടയിൽ ജനിച്ചവരായിരിക്കണം. 18-27 പ്രായപരിധിയിലുള്ളവർ 02-1-1997 നും 01-01-2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായ പരിധിയിൽ എസ്.സി എസ്ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തേയും, ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തേയും ഇളവുണ്ട്.
പരീക്ഷ
എംടിഎസ് തസ്തികയിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയും സബ്ജക്‌ടീവ് പരീക്ഷയും ഉണ്ടാകും. കൂടാതെ, ഹവിൽദാർ തസ്തികയിലേക്ക് ശാരീരിക യോഗ്യതാ പരീക്ഷയുമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം
www.ssc.nic.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
Post Your Comments