മുംബൈ : ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. എന്നാൽ, 200 കടന്നിട്ടും പഞ്ചാബിനോട് തോല്‍വിയേറ്റു വാങ്ങിയ തിരിച്ചടി മാറ്റാനാകും ഫാഫിന്റെ ആര്‍സിബി ഇന്നിറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ തോല്‍പ്പിച്ചതിന്റെ കണക്ക് തീര്‍ക്കാനുണ്ട് ബാംഗ്ലൂരിന്. മിന്നും ഫോമിലുള്ള നായകന്‍ ഫാഫ് ഡുപ്ലെസി നല്‍കുന്ന തുടക്കം തന്നെയാണ് ആര്‍സിബിയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ ബാറ്റ് വീശുന്ന വിരാട് കോഹ്ലിയും കൊല്‍ക്കത്തയ്ക്ക് ഭീഷണിയാകും.
ആദ്യ മത്സരത്തിൽ ദിനേശ് കാര്‍ത്തിക്ക് മികച്ച ഫോമിലായിരുന്നു.
മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക തുടങ്ങി മികവുറ്റ താരങ്ങളുണ്ടായിട്ടും ആദ്യ മത്സരത്തില്‍ വലിയ സ്‌കോര്‍ പ്രതിരോധിക്കാനായില്ല ബാംഗ്ലൂരിന്. പഞ്ചാബിനെതിരെ 4 ഓവറില്‍ 59 റണ്‍സാണ് മുഹമ്മദ് സിറാജ് വഴങ്ങിയത്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
Read Also:- തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ കരിക്കിന്‍ വെള്ളം
അജിന്‍ക്യ രഹാനെ നല്‍കുന്ന മികച്ച തുടക്കത്തിലാണ് പ്രതീക്ഷ. വെങ്കിടേഷ് അയ്യര്‍, സാം ബില്ലിങ്‌സ്, നിതീഷ് റാണ, ആന്ദ്രേ റസല്‍ തുടങ്ങി മികവുറ്റ താരനിരയുണ്ട് കൊല്‍ക്കത്തയ്ക്ക്. ഉമേഷ് യാദവ് തുടക്കത്തിലെ ഫോമിലെത്തിയതും ബൗളിംഗ് നിരയ്ക്ക് ആശ്വാസം നൽകുന്നു. സൂപ്പർ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയുടെയും സുനില്‍ നരെയ്ന്റെയും പ്രകടനവും ഇന്നത്തെ മത്സരത്തിൽ നിര്‍ണായകമാകും.
Post Your Comments