
കണ്ണൂര്‍: മമ്മൂട്ട -അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം സിനിമയുടെ ‘ചാമ്പിക്കോ ട്രെന്റ്’ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തെ അനുകരിച്ച് മത, രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ ഭീഷ്മ പര്‍വ്വം ട്രെന്റിന്റെ ഭാഗമായിരിക്കുകയാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍.
മകന്‍ ജെയിന്‍ രാജാണ് പി ജയരാജന്റെ ഭീഷ്മ പര്‍വ്വം വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി ജയരാജന്‍ ‘മൈക്കിളപ്പ’നായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെ അനുകൂലിച്ച് ജെയിന്‍ രാജ് പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Post Your Comments