കറാച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം കളിക്കുന്നുണ്ടായിരുന്നെങ്കില്‍, താരലേലത്തില്‍ 15 മുതല്‍ 20 കോടി രൂപ വരെ കിട്ടിയേക്കുമെന്ന് പാക് ഇതിഹാസ ബോളര്‍ ശുഐബ് അക്തര്‍. ഒരു ദിവസം ബാബര്‍ അസമും വിരാട് കോഹ്‌ലിയും ഓപ്പണിംഗിൽ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും അക്തര്‍ സൂചിപ്പിച്ചു.
ഐസിസി ഏകദിന, ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാനാണ് ബാബര്‍ അസം. 73 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബാബര്‍ അസം 45.17 ശരാശരിയില്‍ 2620 റണ്‍സ് നേടിയിട്ടുണ്ട്. 25 അര്‍ദ്ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും സഹിതമാണിത്.
Read Also:- ‘എടാ നീ ഇറങ്ങി നിന്നോ’: ഐപിഎല്ലില്‍ മലയാളത്തിൽ സംസാരിച്ച് സഞ്ജു സാംസൺ
ഏകദിനത്തില്‍ 83 മത്സരങ്ങളില്‍ നിന്ന് 14 സെഞ്ച്വറിയും 17 അര്‍ദ്ധ സെഞ്ച്വറിയുമുള്‍പ്പെടെ 3985 റണ്‍സും ബാബറിന്റെ അക്കൗണ്ടിലുണ്ട്. എന്നാല്‍, നിലവില്‍ പാക് താരങ്ങളെ ആരെയും ഐപിഎല്ലില്‍ പങ്കെടുപ്പിക്കുന്നില്ല. ഐപിഎല്ലിന്‍റെ തുടക്ക സീസണിൽ പാക് താരങ്ങളും ടൂര്‍ണമെന്‍റിന്‍റെ ഭാഗമായിരുന്നു.
Post Your Comments