CinemaLatest NewsNewsIndiaBollywoodEntertainmentHollywood

‘വില്‍ സ്മിത്ത് ലക്ഷണമൊത്ത സംഘി, എന്നെ പോലെ’: ക്രിസ് റോക്കിനേറ്റ കരണത്തടി വിവാദത്തിൽ കങ്കണ റണൗത്ത്

മുംബൈ: 2022 ലെ ഓസ്‌കാർ ചടങ്ങിലെ ഏറ്റവും ഹൈലൈറ്റ് വിൽ സ്മിത്തിന്റെ കരണത്തടിയായിരുന്നു. തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറിച്ചെന്ന് തല്ലിയ ക്രിസിനെ പുകഴ്ത്തി ബോളിവുഡ് താരം കങ്കണ റണൗത്ത്. വില്‍ സ്മിത്ത്, തന്നെപ്പോലെ ലക്ഷണമൊത്ത ഒരു സംഘിയാണെന്ന് കങ്കണ പറയുന്നു.

ആരെങ്കിലും തന്റെ അമ്മയുടെയോ സഹോദരിയുടെ രോഗത്തെയോ കുറിച്ച് പരിഹസിച്ച് തമാശ പറഞ്ഞാൽ താനും അങ്ങനെ ചെയ്യുമെന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിൽ സ്മിത്ത് ചെയ്തത് ശരിയാണെന്നും, താനായിരുന്നുവെങ്കിലും അങ്ങനെയേ ചെയ്യുകയുള്ളൂ എന്നും താരം വ്യക്തമാക്കി. തന്നെ പോലെ ഒരു റൗഡിയാണ് വില്‍ സ്മിത്തെന്നും കങ്കണ അഭിപ്രായപ്പെട്ടു. നടന്റെ നാല് ചിത്രങ്ങള്‍ പങ്കു വെച്ച് കൊണ്ടാണ് കങ്കണയുടെ പ്രതികരണം. വില്‍ സ്മിത്ത് ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെയും സദ്ഗുരുവിനൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചത്.

Also Read:‘അത് ഇന്ത്യക്കാരനല്ല’: ഹിജാബ് ധരിച്ച തങ്ങളെ തടഞ്ഞത് ബ്രിട്ടീഷുകാരനെന്ന് യുവതി – നടന്നത് ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമം

‘വില്‍ എന്നെ പോലെ സംഘിയാണ്. അദ്ദേഹം എന്നെ പോലെ റൗഡിയുമാണ്. ഞാനും പ്രാര്‍ത്ഥിക്കാറുണ്ട്. സ്തുതി ഗീതങ്ങള്‍ ചൊല്ലാറുമുണ്ട്. എന്ന് വെച്ച് ഞാന്‍ ദൈവമാവുന്നില്ല. അനാവശ്യ തമാശകള്‍ പറയുന്നവരെ മുഖത്തടിക്കാറുണ്ട്. വിൽ സ്മിത്ത് ചെയ്തത് ശരി’, കങ്കണ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഓസ്കാർ ചടങ്ങിനിടെ അവതാരകനെ തല്ലിയ നടന്റെ പ്രവർത്തിയുടെ പിൻപറ്റി ചർച്ചകളും വിവാദങ്ങളും ഉടലെടുത്തു. ചിലർ സ്മിത്തിനൊപ്പം നിന്നപ്പോൾ, മറ്റുചിലർ സ്മിത്ത് ചെയ്തത് തെറ്റാണെന്ന് വാദിച്ചു. ഭാര്യയ്ക്ക് മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റ് മോശമായിരുന്നുവെന്നും എന്നാൽ, പരസ്യമായി ഇങ്ങനെ തല്ലരുതായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button