ന്യൂഡൽഹി: വെറും മൂന്ന് ജില്ലകളിലെ മാവോവാദി വേട്ടയ്ക്കെന്ന് പറഞ്ഞ് കേരള സർക്കാർ വാങ്ങിയത് കോടികൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 6.67 കോടി രൂപയാണ് ഈ വകുപ്പിൽ സർക്കാർ സ്വന്തമാക്കിയിട്ടുള്ളത്. മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലേക്കാണ് കേന്ദ്രം ഈ പണം നല്‍കിയത്.
Also Read:വിൽ സ്മിത്ത് അവതാരകനെ അടിച്ച സംഭവം: മൗനം വെടിഞ്ഞ് ഭാര്യ ജെയ്‍ഡ പിന്‍കറ്റ്
കേരളത്തിലെ മാവോവാദികളെ ക്രൂരമായി കൊലപ്പെടുത്തിയ സർക്കാർ, അതിന്റെ ആവശ്യം കൂടി വിശദീകരിക്കണം എന്ന് കാണിച്ച് കെ സുധാകരൻ ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ ശുപാർശയ്ക്ക് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. എട്ടു മാവോവാദികളെ പൊലീസ് വധിച്ചെന്ന് പോലീസ് പറഞ്ഞതായി നിത്യാനന്ദ റായ് മറുപടി നൽകി.
എന്നാൽ, സർക്കാർ ഇവിടെ അട്ടിമറി നടത്തിയിട്ടുണ്ടെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. ‘സംസ്ഥാനത്ത് മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളെയാണ് മാവോവാദികളെ നേരിടുന്നതിനുള്ള സുരക്ഷകാര്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2018 ഏപ്രില്‍ ഒന്നു മുതലാണ് ഈ പദ്ധതി ഈ ജില്ലകളില്‍ നടപ്പാക്കിയത്. അതിനുശേഷം അനുവദിച്ച തുകയാണ് 6.67 കോടി. 2000 മുതല്‍ 2015വരെ കേരളത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിട്ടില്ല. 2016ല്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കേന്ദ്ര സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയശേഷം 2019, 2020 വര്‍ഷങ്ങളിലായി ആറു പേരും വധിക്കപ്പെട്ടു. കേരളത്തില്‍ നടന്ന മാവോവാദി കൊലപാതകങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ’, കെ സുധാകരന് പ്രതികരിച്ചു.
Post Your Comments