Latest NewsCricketNewsSports

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനെ നീക്കണമെന്ന് മുൻ താരങ്ങൾ: മാറാന്‍ പോകുന്നില്ലെന്ന് ജോ റൂട്ട്

മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായക പദവിയില്‍ നിന്നും ജോ റൂട്ടിനെ മാറ്റാന്‍ ആവശ്യപ്പെട്ട് മുന്‍ താരങ്ങൾ. മുന്‍ ഇംഗ്ലീഷ് നായകന്മാരായ മൈക്കല്‍ വോണ്‍, മൈക്കല്‍ അതേര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, സ്റ്റീവ് ഹാര്‍മിസണ്‍ എന്നിവരാണ് ജോ റൂട്ടിനെ നായകസ്ഥാനത്ത് നിന്നും നീക്കാനാവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, നായകസ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് റൂട്ട്.

ആഷസില്‍ 4-0ന് തോല്‍വി, ഇന്ത്യയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1ന് തോല്‍വി, വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 1-0ന് തോല്‍ക്കുക കൂടി ചെയ്തതോടെ, വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാൽ, ടെസ്റ്റ് ടീമിന്റെ നായക പദവി ഒഴിയുന്നതിനോട് ജോ റൂട്ടിന് താല്‍പ്പര്യമില്ല. ഇക്കാര്യം വെസ്റ്റ് ഇൻഡീസിനെതിരെ 1-0 ന് പരാജയപ്പെട്ട പരമ്പരയ്ക്ക് ശേഷം താരം കൃത്യമായി വ്യക്തമാക്കുകയും ചെയ്തു.

Read Also:- കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ‘ആൽമണ്ട് ബട്ടർ’

ഈ വിഷയം താന്‍ മുമ്പ് പല തവണ സംസാരിച്ചിട്ടുണ്ടെന്നും ഒന്നും മാറാന്‍ പോകുന്നില്ലെന്നും താരം പറഞ്ഞു. ഇതൊന്നും, നിങ്ങളുടെ കൈയിലാണെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും ടീം മുഴുവന്‍ തനിക്കൊപ്പമുണ്ടെന്നതാണ് പ്രധാന കാര്യമെന്നും ജോ റൂട്ട് മത്സരശേഷം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button