അഡ്‌ലെയ്ഡ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ വൈകിയ ഇംഗ്ലണ്ടിന്റെ എട്ട് പോയിന്റുകള്‍ ഐസിസി വെട്ടിക്കുറച്ചു. ബ്രിസ്‌ബെയ്‌നിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് ഓവറുകള്‍ വൈകി പൂര്‍ത്തിയാക്കിയെന്നാണ് കണക്കുകൂട്ടിയിരുന്നത്. മുഴുവന്‍ മാച്ച് ഫീയും അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പ് പോയിന്റുകളും വെട്ടിക്കുറയ്ക്കാനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ പുഃനപരിശോധനയില്‍ ഇംഗ്ലണ്ട് എട്ട് ഓവറുകള്‍ വൈകി പൂര്‍ത്തിയാക്കിയെന്ന് വ്യക്തമായി. തുടര്‍ന്നാണ് കൂടുതല്‍ പോയിന്റുകള്‍ വെട്ടിക്കുറച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പത്ത് ശതമാനം മാത്രമാണ് ഇംഗ്ലണ്ടിന്റെ വിജയ ശരാശരി.
Read Also:- പപ്പായ കഴിക്കുന്നതിന്റെ ഗുണവും, ദോഷവും…
അതേസമയം, ആഷസ് പകല്‍- രാത്രി ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. അഡ്‌ലെയ്ഡില്‍ മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് രണ്ടിന് 133 എന്ന നിലയിലാണ്. മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കാണ് വിക്കറ്റ്. ഒന്നാം ഇന്നിംഗില്‍ ഓസീസ് ഒമ്പതിന് 473 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. 103 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് (95), ഡേവിഡ് വാര്‍ണര്‍ (95) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
Post Your Comments