Latest NewsFootballNewsSports

ലോകകപ്പിന് ശേഷവും കളിക്കണമെന്ന് എനിക്ക് തോന്നിയാൽ തുടരും: ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റർ: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് പോര്‍ച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. പോകുന്നിടത്തെല്ലാം എപ്പോള്‍ വിരമിക്കുമെന്ന അതേ ചോദ്യം താൻ നേരിടുന്നുണ്ടെന്നും, ലോകകപ്പിന് ശേഷവും കളിക്കണമെന്ന് തനിക്ക് തോന്നിയാൽ തുടരുമെന്നും റൊണാൾഡോ പറഞ്ഞു.

‘പോകുന്നിടത്തെല്ലാം എപ്പോള്‍ വിരമിക്കുമെന്ന അതേ ചോദ്യം ഞാന്‍ നേരിടുന്നുണ്ട്. എന്‍റെ ഭാവി തീരുമാനിക്കുന്നത് ഞാനാണ്. മറ്റാരുമല്ല. ലോകകപ്പിന് ശേഷവും കളിക്കണമെന്ന് എനിക്ക് തോന്നിയാൽ തുടരും. ഇല്ലെങ്കില്‍ വിരമിക്കും. അന്തിമ തീരുമാനം എടുക്കുക എന്തായാലും ഞാന്‍ തന്നെയാകും’ റൊണാള്‍ഡോ പറഞ്ഞു.

നേരത്തെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രകടനം കണക്കിലെടുത്ത് റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച്‌ ഇതിഹാസ താരം ഫ്രാങ്ക്‌ ലിബോഫ്‌ സൂചിപ്പിച്ചിരുന്നു. താരം,  പ്രതിഭ മങ്ങി കളിക്കുന്നത്‌ കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ്‌ അസ്‌തമനത്തെയാണ്‌ കാണിക്കുന്നതെന്നും ലിബോഫ്‌ പറഞ്ഞു. കഴിയുന്നതും വേഗത്തില്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ താരം ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button