CinemaLatest NewsNewsEntertainmentInternationalHollywood

ക്രിസ് റോക്കിന് ‘അടിച്ചത്’ വമ്പന്‍ ലോട്ടറി: കണ്ണ് തള്ളി സംഘാടകർ

ന്യൂയോര്‍ക്ക്: ഓസ്കാർ പുരസ്‌കാരദാന ചടങ്ങിനിടെ നടന്‍ വില്‍ സ്മിത്തിന്റെ അടി കൊണ്ട, അവതാരകൻ ക്രിസ് റോക്കിന് കോളടിച്ചു. വിൽ സ്മിത്തിന്റെ അടിക്ക് പിന്നാലെ, ലക്ഷങ്ങളാണ് ക്രിസിന്റെ പോക്കറ്റിലെത്തുക. ബുധനാഴ്ച്ച വില്‍ബര്‍ തിയേറ്ററില്‍ നടക്കുന്ന റോക്കിന്റെ സ്റ്റാന്റ് അപ് കോമഡി ഷോയ്ക്കുള്ള ടിക്കറ്റ് നിമിഷ നേരങ്ങൾക്കുള്ളിലാണ് വിറ്റുപോയത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന പ്ലാറ്റ്ഫോം ആയ ടിക്ക്പിക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വിറ്റു പോയതിന്റെ ഇരട്ടിയാണ് ഒരൊറ്റ ദിവസം കൊണ്ട് വിറ്റത്. ടിക്കറ്റിന് കഴിഞ്ഞ ഷോയില്‍ ഏറ്റവും വിലകുറഞ്ഞ 3500 ഇന്ത്യന്‍ രൂപയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അത് 31,274 ഇന്ത്യന്‍ രൂപയായി ഉയർന്നു. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഒന്നുവരെ വില്‍ബര്‍ തിയേറ്ററില്‍ ആറു ഷോകളാണ് റോക്ക് ചെയ്യുക. ഓസ്കാർ വേദിയിൽ നിന്നും നടൻ വിൽ സ്മിത്തിന്റെ അടി വാങ്ങിയതിന് ശേഷമുള്ള റോക്കിന്റെ പരിപാടി ആണിത്. അതുകൊണ്ട്, തന്നെ ഷോയ്ക്ക് റെക്കോർഡ് ബുക്കിംഗ് ആണുള്ളത്.

തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച് കോമഡി പറഞ്ഞതിനായിരുന്നു അവതാരകനായ ക്രിസ് റോക്കിനെ വിൽ സ്മിത്ത് തല്ലിയത്. സംഭവം വിവാദമായതോടെ, തന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് സിൽ സ്മിത്ത് രംഗത്ത് വന്നിരുന്നു. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അസുഖമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button