KozhikodeNattuvarthaLatest NewsKeralaNews

നിർഭയന് പിന്തുണ: മാധ്യമ പ്രവർത്തകന് ധാർമ്മികമായ പിന്തുണ നല്കാൻ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കിയെന്ന് ജോയ് മാത്യു

കോഴിക്കോട്: വിവാദ പരാമർശം നടത്തിയതിനെത്തുടർന്ന് വ്യാപകമായി വിമർശനങ്ങളേറ്റുവാങ്ങിയ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ വിനു വി ജോണിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. മാധ്യമ പ്രവര്‍ത്തകന് പിന്തുണ നല്‍കാന്‍ കട്ടായിരുന്ന കേബിള്‍ കണക്ഷന്‍ പുതുക്കിയെന്ന് ജോയ് മാത്യു പറഞ്ഞു. നിര്‍ഭയനായ മാധ്യമ പ്രവര്‍ത്തകൻ ധാർമ്മികമായ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ബസ് ചാർജ് വർദ്ധന, തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം: ഓട്ടോ, ടാക്സി നിരക്കും കൂട്ടി

നിർഭയനു പിന്തുണ

കുറച്ചുകാലമായി വാർത്താ ചാനലുകൾ ഒന്നും കാണാറില്ലായിരുന്നു.പത്രങ്ങളും ഓൺലൈനും ആവശ്യത്തിലധികം വാർത്തകൾ തരുന്നുമുണ്ടല്ലോ ,അതിനാൽ കണക്ഷനും കട്ട് ചെയ്തു .പക്ഷെ ഇന്ന് വീണ്ടും ഞാൻ കണക്ഷൻ പുതുക്കി ,ഏഷ്യാനെറ്റ് ന്യൂസ് കാണാൻ മാത്രമല്ല , നിര്ഭയനായ ഒരു മാധ്യപ്രവർത്തകന് ധാർമ്മികമായ പിന്തുണ നല്കാൻ,അദ്ദേഹം അത് അർഹിക്കുന്നുമുണ്ട്.

അതേസമയം, ദേശീയ പണിമുടക്കിനെക്കുറിച്ചുള്ള ചാനൽ ചർച്ചയ്ക്കിടെയാണ് വിനു വി ജോൺ വിവാദപരമായ പരാമർശം നടത്തിയത്. ‘എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്നായിരുന്നു വിനു വി ജോണിന്റെ പ്രസ്താവന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button