KannurLatest NewsKeralaNattuvarthaNews

കേരളത്തിൽ നടക്കുന്നത് സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം, സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നു: വി മുരളീധരന്‍

കണ്ണൂർ: കേരളത്തില്‍ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസമാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവടക്കം സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് ജയ് വിളിക്കുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു.

സിപിഎമ്മിന്റെ ഗുണ്ടകളെ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തുടരുകയാണെന്നും രാജ്യത്ത് മറ്റൊരിടത്തും കേരളത്തിലേത് പോലുള്ള സ്ഥിതിവിശേഷമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകള്‍ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ജനദ്രോഹപരമാണെന്ന് മുരളീധരന്‍ വ്യക്തമാക്കി.

അഹിന്ദുവായ ചെയർപേഴ്സൺ ക്ഷേത്രമതിലിനകത്ത് പ്രവേശിച്ചു, ഉത്സവം നിർത്തിവച്ച് ശുദ്ധി കർമ്മങ്ങൾ ചെയ്തു: പ്രദീപ് മേനോൻ

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത് എന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നയം, ഭരണഘടനയുടെ ലംഘനമാണെന്നും പണിമുടക്കിന് ജനപിന്തുണയില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button