മുംബൈ: പുതിയ സ്മാര്‍ട്ട് മോണിട്ടറുമായി സാംസങ് എം8 വിപണിയിലേക്ക്. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഡിസ്‌നിപ്ലസ്, ആപ്പിള്‍ടിവി തുടങ്ങിയവയും ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്‌ഫോമുകളും ഉള്‍ക്കൊള്ളിച്ചാണ് സാംസങ് എം8ന്റെ പുതിയ മോണിട്ടർ വിപണിയിൽ അവതരിപ്പിക്കുന്നത്.
പുതിയ മോണിട്ടറിന് രണ്ട് 5w സ്പീക്കറുകളും ഒരു ട്വീറ്ററുമുണ്ട്. ഇവ 2.2 ചാനല്‍ ഓഡിയോ ലഭ്യമാക്കും. ഡിസ്‌പ്ലെയ്‌ക്കൊപ്പം മാഗ്നറ്റിക് സ്ലിംഫിറ്റ് ക്യാമറയുമുണ്ട്. ഇത് വീഡിയോ കോളും മറ്റും നടത്താത്ത സമയത്ത് വേര്‍പെടുത്തിയെടുക്കാം. ഈ ഫുള്‍എച്ച്ഡി റെസലൂഷനുള്ള ക്യാമിന് ഫെയ്‌സ് ട്രാക്കിങ് ഫീച്ചറുമുണ്ട്. ഓട്ടോ സൂം ഇതിന്റെ മറ്റൊരു ഫീച്ചറാണ്.
ഫാര്‍-ഫീല്‍ഡ് മൈക്രോഫോണ്‍ ഫീച്ചറും ഉള്ളതിനാല്‍, സാധാരണ വെബ്ക്യാമുകളെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തതയുള്ള ശബ്ദം പിടിച്ചെടുക്കും. മോണിട്ടറിലുള്ള ആമസോണ്‍ അലക്‌സയും സാംസങ് ബിക്‌സ്ബിയും വോയിസ് കമാൻഡിനു കാതോര്‍ത്തിരിക്കും.
അതേസമയം, തങ്ങള്‍ ഇന്നേവരെ അവതരിപ്പിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും കരുത്തന്‍ ഡെസക്ടോപ് പ്രോസസര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്റല്‍ -കോര്‍ ഐ9-12900 കെഎസ്. ലോകത്തെ ഏറ്റവും വേഗതയേറിയ ഡെസ്‌ക്ടോപ് പ്രോസസര്‍ എന്ന് ഇന്റല്‍ അവകാശപ്പെടുന്നു. ഗെയിമര്‍മാര്‍, ക്രിയേറ്റര്‍മാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചിറക്കിയിരിക്കുന്ന ഇത് 5.5 ഗിഗാഹെടസ് മാക്‌സ് ടര്‍ബോ ബൂസ്റ്റ് ഫ്രീക്വന്‍സിയില്‍വരെ പ്രവര്‍ത്തിക്കും.
Read Also:- ഉപ്പ് തുറന്നുവയ്ക്കരുത്!
ഇന്റലിന്റെ തെര്‍മല്‍ വെലോസിറ്റി ബൂസ്റ്റ്, അഡാപ്ടീവ് ബൂസ്റ്റ് ടെക്‌നോളജി തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രോസസറിന് 739 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഏപ്രില്‍ 5 മുതല്‍ വില്‍പനയ്‌ക്കെത്തും.
Post Your Comments