പോര്‍ട്ടോ: ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ പോർച്ചുഗൽ ഇന്നിറങ്ങും. പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. ഫിഫ റാങ്കിംഗിൽ 67-ാം സ്ഥാനക്കാരാണെങ്കിലും നോർത്ത് മാസിഡോണിയയെ നിസാരക്കാരായി കാണാനാവില്ല. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് പോർച്ചുഗല്ലിനെ കീഴടക്കാന്‍ നോർത്ത് മാസിഡോണിയ വരുന്നത്.
അതേസമയം, തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ പ്ലേ ഓഫ് ഫൈനലിനിറങ്ങുന്നത്. കരിയറിന്‍റെ അവസാന ഘട്ടത്തിലേക്ക് എത്തിയ റൊണാൾഡോയ്ക്ക് ലോകകപ്പ് ടിക്കറ്റുറപ്പിക്കാൻ ഇന്നത്തെ മത്സരം ജയിക്കണം. കൊവിഡ് മുക്തനായ പെപെയും സസ്പെൻഷൻ കഴിഞ്ഞ യാവോ കാൻസലോയും തിരിച്ചെത്തുന്നത് പോർച്ചുഗലിന് കരുത്താവും.
Read Also:- മുഖം മാത്രം ഇരുണ്ടുവരുന്നതിന്റെ കാരണങ്ങൾ ഇവയാണ്!
മികച്ച ഫോമിലുള്ള ഡീഗോ ജോട്ട, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ എന്നിവരുടെ പ്രകടനം പോർച്ചുഗലിന് നിർണായകമാവും. പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും രക്ഷകനാവുന്ന റൊണാൾഡോ അവസരത്തിനൊത്ത് ഉയരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. അവസാന മൂന്ന് കളിയിൽ ഒറ്റ ഗോളും വഴങ്ങാതെ ജയിച്ച നോർത്ത് മാസിഡോണിയ ലക്ഷ്യമിടുന്നത് ചരിത്രത്തിലെ ആദ്യ ലോകകപ്പ് യോഗ്യതയാണ്.
Post Your Comments